പ്രധാനമന്ത്രിയുടെ പദ്ധതിയില്‍ കൈക്കൂലി : ഉത്തര്‍പ്രദേശ് പൊതുമരാമത്ത് വകുപ്പ് റിട്ട.ചീഫ് എന്‍ജിനീയര്‍ക്ക് നാല് വര്‍ഷം തടവ്

തിരുവനന്തപുരം: കൈക്കൂലി കേസില്‍ ഉത്തര്‍പ്രദേശ് പൊതുമരാമത്ത് വകുപ്പ് റിട്ട.ചീഫ് എന്‍ജിനീയര്‍ ശൈലേന്ദ്രകുമാറിനെ നാല് വര്‍ഷത്തെ കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും. പ്രധാന്‍ മന്ത്രി സഡക് യോജന പദ്ധതി പ്രകാരം നിര്‍മ്മിച്ച കൊല്ലം, പത്തനംതിട്ട ജില്ലകളിലെ റോഡുകളുടെ ഗുണ നിലവാരം പരിശോധിക്കാനും , അത് അനുസരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാനും ദേശീയ റോഡ് വികസന അതോറിട്ടി ചുമതലപ്പെടുത്തിയ നാഷണല്‍ ക്വാളിറ്റി മോണിറ്റര്‍ ആയിരുന്നു ശൈലേന്ദ്ര കുമാര്‍. എന്നാല്‍, റോഡ് പരിശോധനയ്‌ക്കെത്തിയ ഇയാള്‍ കോണ്‍ട്രാക്ടര്‍മാരുടെ ഇംഗിതത്തിന് വഴങ്ങി ആഡംബര ഹോട്ടലില്‍ താമസിച്ച് ഹൗസ് ബോട്ടില്‍ ഉല്ലാസ യാത്ര നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാണ് കേസ്.