കോവിഡിന്റെ ആല്‍ഫ, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരെ കോവാക്‌സിന്‍ ഫലപ്രദമാണെന്ന് യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ പഠനം. കോവാക്‌സിന്‍ സ്വീകരിച്ചവരിലാണ് പഠനം നടത്തിയത്. വാക്‌സിന്‍ എടുത്തവരില്‍ ഉണ്ടായ ആന്റിബോഡി ആല്‍ഫ, ഡെല്‍റ്റ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണെന്നും ആദ്യം തിരിച്ചറിഞ്ഞ സാര്‍സ് കോവ് 2 ബി.1.1.7 (ആല്‍ഫ), ബി.1.617 (ഡെല്‍റ്റ) വേരിയന്റുകളെ ഫലപ്രദമായി നിര്‍വീര്യമാക്കുന്ന ആന്റിബോഡികള്‍ വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നതായി കണ്ടെത്തിയെന്നും എന്‍ഐഎച്ച് അറിയിച്ചു.മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഇടക്കാല ഫലം സൂചിപ്പിക്കുന്നത് രോഗലക്ഷണമുള്ളവര്‍ക്ക് 78 ശതമാനം കോവാക്‌സിന് ഫലപ്രദമാണെന്നാണ്.
2021-07-01

