രാജ്യത്തെ മുപ്പത്തിയെട്ട് സര്‍വകലാശാലകള്‍ക്ക് ഓണ്‍ലൈന്‍ ബിരുദ ബിരുദാനന്തര ക്ലാസുകള്‍ നടത്താന്‍ അനുമതി

ന്യൂഡല്‍ഹി : കോവിഡ് സാഹചര്യത്തില്‍ രാജ്യത്തെ മുപ്പത്തിയെട്ട് സര്‍വകലാശാലകള്‍ക്ക് ഓണ്‍ലൈന്‍ ബിരുദ ബിരുദാനന്തര ക്ലാസുകള്‍ക്ക് യുജിസി അനുമതി നല്‍കി.വിദ്യാര്‍ത്ഥികള്‍ക്കും,പ്രൊഫഷണലുകള്‍ക്കും ഗുണകരമായ പുതിയകാല കോഴ്‌സുകളും ഇതോടെ പ്രധാന സര്‍വ്വകലാശാലകളില്‍ ലഭ്യമായി തുടങ്ങി.രാജ്യത്ത് 13 സംസ്ഥാന സര്‍വകലാശാലകള്‍,15 ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റികള്, 3 കേന്ദ്ര സര്‍വകലാശാലകള്‍ ഒപ്പം മൂന്ന് സ്വകാര്യ സര്‍വ്വകലാശാലകള്‍ എന്നിവയ്ക്ക് ഓണ്‍ലൈനായി ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ നടത്താന്‍ യുജിസി അനുമതിയുണ്ട്. കേന്ദ്ര സര്വകലാശാലകളില്‍ ജാമിയ മിലിയ ഇസ്ലാമിയ എജ്യൂക്കേഷന്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ എന്നീ വിഷയങ്ങളിലും ജെഎന്‍യു സംസ്‌കൃതത്തില്‍ എംഎയും ഓണ്‍ലൈനായി നല്‍കും.