ന്യൂഡല്‍ഹി: ആമസോണ്‍ പേ, പേടിഎം പോലുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്ലിക്കേഷന്‍ വഴി ഇനി ഗ്യാസ് സിലിണ്ടറും ബുക്ക് ചെയ്യാം. ആപ്പ് വഴി എല്‍പിജി സിലിണ്ടര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 900 രൂപ വരെ ഉറപ്പായ ക്യാഷ്ബാക്കും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. പേടിഎം വഴി ആദ്യമായി ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫറിന് അര്‍ഹത. മിനിമം മൂന്ന് സിലിണ്ടര്‍ എങ്കിലും ബുക്ക് ചെയ്യണം. ബുക്ക് ചെയ്യുന്ന ഓരോ സിലിണ്ടറിനും ഉപയോക്താക്കള്‍ക്ക് ഉറപ്പുള്ള പേടിഎം ഫസ്റ്റ് പോയിന്റുകള്‍ ലഭിക്കും. ഇത് ഏത് ഡിജിറ്റല്‍ വാലറ്റില്‍നിന്നും വീണ്ടെടുക്കാനാകും. ഇന്‍ഡെയ്ന്‍, എച്ച്പി ഗ്യാസ്, ഭാരത്ഗാസ് എന്നീ എല്‍പിജി കമ്പനികളുടെ സിലിണ്ടര്‍ ബുക്കിങ്ങിന് ഈ ഓഫര്‍ ബാധകമാണ്.
കൂടാതെ, ഗ്യാസ് സിലിണ്ടറുകള്‍ വാങ്ങിക്കാന്‍ പണമില്ലെങ്കില്‍ അവ പിന്നീട് അടയ്ക്കാനുള്ള പേ ലേയ്റ്റര്‍ ഓപ്ഷനും ഇപ്പോള്‍ പേടിഎമ്മില്‍ ലഭ്യമാണ്. ഉപയോക്താക്കള്‍ക്ക് പേടിഎം വഴി ഇപ്പോള്‍ ഗ്യാസ് സിലിണ്ടറുകളുടെ ഡെലിവറി ട്രാക്ക് ചെയ്യാനും റീഫില്ലുകള്‍ക്കായി ഓട്ടോമേറ്റഡ് ഇന്റലിജന്റ് റിമൈന്‍ഡറുകള്‍ സ്വീകരിക്കുകയും ചെയ്യാം.
2021-07-02

