മുംബൈ: ട്വന്റി-20 ലോകകപ്പിന് യു.എ.ഇ വേദിയാകുമെന്ന് ഔദ്യോഗിക സ്ഥിരീകരണം. ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ടൂര്‍ണമെന്റ് നടക്കുമെന്നും ഗാംഗുലി വ്യക്തമാക്കി.
ഇന്ത്യയില്‍ കോവിഡ് നിയന്ത്രണ വിധേയമാകാത്തതും മൂന്നാം തരംഗത്തിന്റെ സാധ്യത നിലനില്‍ക്കുന്നതിനാലുമാണ് വേദി മാറ്റിയത്.ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബിസിസിഐയ്ക്ക് നാല് ആഴ്ച്ചത്തെ സമയം ഐസിസി നല്‍കിയിരുന്നു.ഐപിഎല്‍ ഈ സീസണിലെ രണ്ടാം ഘട്ടത്തിനും വേദിയാകുന്നത് യു.എ.ഇയാണ്. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ഇന്ത്യയില്‍ നടന്ന ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചത്.
2021-06-29

