ഒരു സംഭവവും കയ്യില്‍ നിന്ന് ഇട്ട് ചെയ്യാന്‍ രാജു സമ്മതിക്കില്ലെന്ന് ബൈജു

മലയാള സിനിമ പ്രേമികള്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് ബൈജു. ഇപ്പോഴിതാ, ബൈജു പൃഥ്വിരാജിനെ കുറിച്ച് പറയുന്ന വാക്കുകളാണ് വൈറലായിരിക്കുന്നത്.

ബൈജുവിന്റെ വാക്കുകള്‍

ഒരു സംഭവവും കയ്യില്‍ നിന്ന് ഇട്ട് ചെയ്യാന്‍ രാജു സമ്മതിക്കില്ല. ചേട്ടാ അതു വേണ്ട എന്ന് പറയും. ഞാന്‍ ചെറുപ്പത്തില്‍ കണ്ട പൃഥ്വിരാജ് അല്ല ഇപ്പോള്‍. ചേട്ടാ അതു വേണ്ട എന്നു പറഞ്ഞാല്‍ പിന്നെ നമുക്കൊന്നും തിരിച്ച് ചോദിക്കാന്‍ കഴിയില്ല. ഒരു ഡയറക്ടര്‍ എന്ന നിലയില്‍ അങ്ങനെയാണ് പൃഥ്വി നിന്നിരുന്നത്. ലാലേട്ടന് പോലും കയ്യില്‍ നിന്നിട്ട് എന്തെങ്കിലും ചെയ്യാന്‍ പറ്റിയിട്ടുണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല.

അതേസമയം താന്‍ ചാന്‍സ് ചോദിച്ച് ആരുടേയും പിന്നാലെ പോയിട്ടില്ല. ഇടിച്ചു കേറുന്നത് എനിക്ക് ഇഷ്ടമല്ല. എന്നാല്‍ ഒരിക്കല്‍ അഭിനയം നിര്‍ത്തണമെന്ന് തീരുമാനിച്ചിരുന്നു. അപ്പോള്‍ സംവിധായകന്‍ രഞ്ജിത്തിനെ വിളിച്ചു. നിങ്ങളുടെ സിനിമയില്‍ ഒരു റോള്‍ ചെയ്തിട്ട് വേണം അഭിനയം നിര്‍ത്താനെന്നായിരുന്നു പറഞ്ഞത്. അങ്ങനെയാണ് പുത്തന്‍ പണത്തിലെത്തുന്നത്. പിന്നീട് എനിക്ക് തുടര്‍ച്ചയായി ചിത്രങ്ങള്‍ ലഭിച്ചു.