തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇനി മികവ് തെളിയിച്ച പ്രൊഫഷണലുകള്‍ മാത്രം ബോര്‍ഡില്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനം. ബോര്‍ഡിനെ ലാഭകരമാക്കുന്നതിനാണ് ഈ നടപടിയെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ആര്‍ ബാലകൃഷ്ണപിള്ള ഗതാഗതമന്ത്രിയായിരുന്നപ്പോഴാണ് രാഷ്ട്രീയനേതാക്കളെക്കൂടി ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത്. പിന്നീട് എണ്ണം കൂട്ടുകയായിരുന്നു. ഇവരെ ഒഴിവാക്കി പ്രൊഫഷണലുകള്‍ മാത്രം മതിയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. സുശീല്‍ കുമാര്‍ ഖന്ന റിപ്പോര്‍ട്ടിലും ഇക്കാര്യം നിര്‍ദ്ദേശിച്ചിരുന്നു.
അതേസമയം, നഷ്ടം നികത്താന്‍ മറ്റ് വരുമാനമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി പെട്രോള്‍ പമ്പുകള്‍ തുടങ്ങുകയാണ്. എട്ട് പെട്രോള്‍ പമ്പുകള്‍ ആഗസ്റ്റ് 15ന് മുന്‍പ് തുടങ്ങും.
2021-06-28

