ന്യൂഡല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. ട്വിറ്ററിലൂടെയാണ് മന്ത്രിയുടെ അഭ്യര്‍ത്ഥന.
ഇതുവരെ 11 ചര്‍ച്ചകളാണ് സര്‍ക്കാരും കര്‍ഷക നേതാക്കളും തമ്മില്‍ നടത്തിയത്. നവംബര്‍ 26ന് ആരംഭിച്ച പ്രക്ഷോഭം ഏഴു മാസം പൂര്‍ത്തിയാകുന്നതിനോട് അനുബന്ധിച്ച് രാജ്യത്തുടനീളം കര്‍ഷകര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു.
ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന് രാജ്യതലസ്ഥാനത്ത് കൂടുതല്‍ പൊലീസ്, അര്‍ധസൈനിക വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.ബിജെപി നേതാക്കള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

