വിവാഹസമ്മാനമായി നല്‍കുന്നത് പെണ്‍കുട്ടിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കെ.കെ ശൈലജ

തിരുവനന്തപുരം: ഒരു പെണ്‍കുട്ടിക്ക് വിവാഹസമ്മാനമായി നല്‍കുന്നതെല്ലാം അവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അവരുടെ അനുവാദമില്ലാതെ അത് ഉപയോഗിക്കരുതെന്നും മുന്‍മന്ത്രി കെ.കെ ശൈലജ.

സ്ത്രീധനത്തിനെതിരെ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെ.കെ ശൈലജ. കുടുംബത്തില്‍ ജനാധിപത്യം ഉണ്ടാകുമ്പോഴേ സ്ത്രീധന സംവിധാനം അവസാനിപ്പിക്കാന്‍ കഴിയുകയുള്ളൂവെന്നും സമ്പത്തിനോടുള്ള ആര്‍ത്തി വര്‍ധിച്ച് വരികയാണെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഭര്‍തൃപീഡനത്തെക്കുറിച്ച് പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് അപമര്യാദയായി പെരുമാറിയ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പ്രതിഷേധത്തെ തുടര്‍ന്ന് രാജി വെച്ചു.