നയന്‍താരയുടെ അടുത്ത ചിത്രം കിംഗ് ഖാന്‍ ഷാരുഖ് ഖാനൊപ്പം ബോളിവുഡിലെന്ന് റിപ്പോര്‍ട്ടുകള്‍. രാജ റാണി, തെറി, ബിഗില്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തതിലൂടെ ശ്രദ്ധേയനായ അറ്റ്ലിയുടെ അടുത്ത ചിത്രം ബോളിവുഡില്‍ ആണെന്നും നായകന്‍ ഷാരൂഖ് ഖാനാണെന്നും നേരത്തെ വാര്‍ത്തകള്‍ വന്നതാണ്. ഇപ്പോള്‍ ഈ ചിത്രത്തില്‍ നായികയായി നയന്‍താരയാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴകത്ത് ഒന്നിന് പിറകെ ഒന്നായി സിനിമകളുമായി തിരക്കിലാണ് നയന്‍.നെട്രികണ്‍ എന്ന ചിത്രം ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ റിലീസിന് ഒരുങ്ങുകയാണ്. രജനികാന്തിനൊപ്പം അഭിനയിച്ച അണ്ണാത്തെയാണ് മറ്റൊരു ചിത്രം. കാത്ത് വാക്കിലെ രണ്ട് കാതല്‍, കോഴാങ്കല്‍ എന്നീ തമിഴ് ചിത്രങ്ങളും തൃഷ്ണ, പാട്ട് എന്നീ മലയാള ചിത്രങ്ങളും നയന്‍താര കമ്മിറ്റ് ചെയ്തിട്ടുണ്ട്.
2021-06-27

