ജോസഫൈനെതിരെ വനിതാകമ്മിഷനില്‍ തന്നെ പരാതി

കൊല്ലം: ടെലിവിഷന്‍ പരിപാടിക്കിടെ പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് കൊല്ലം ഡി സി സി അദ്ധ്യക്ഷ ബിന്ദു കൃഷ്ണ ജോസഫൈനെതിരെ വനിതാ കമ്മിഷനില്‍ പരാതി നല്‍കി. ജോസഫൈനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം.

എന്നാല്‍ അപമര്യാദയായി താന്‍ പെരുമാറിയിട്ടില്ലെന്നും താനും ഒരു സാധാരണ സ്ത്രീയാണെന്നും പൊലീസില്‍ പരാതി കൊടുക്കൂ എന്നാണ് പറഞ്ഞതെന്നും അല്ലാതെ തെറിയൊന്നും പറഞ്ഞിട്ടില്ലെന്നുമായിരുന്നു ജോസഫൈന്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ നല്‍കിയ വിശദീകരണം.