കൊല്ലത്തെ വിസ്മയയുടെ മരണത്തില്‍ പ്രതികരണവുമായി നടനും എംപിയുമായ സുരേഷ് ഗോപി. വിസ്മയ ഒരു വട്ടം തന്നെ വിളിച്ചിരുന്നുവെങ്കില്‍ താന്‍ ഇക്കാര്യത്തില്‍ ഇടപെട്ടേനേമെന്നും സ്ത്രീധനം വാങ്ങണം എന്നതിനുപരിയായി സ്ത്രീധനം കൊടുക്കണമെന്ന വാശിയും തെറ്റാണെന്നും സുരേഷ് ഗോപി പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതെ ഇരിക്കാന്‍ ഓരോ പഞ്ചായത്തിലും സംസ്കാരിക സംഘങ്ങളുണ്ടാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.എത്രയോ പേര് എന്റെ നമ്പര്‍ തപ്പിയെടുത്ത് വിളിക്കുന്നു. ഈ തീരുമാനം എടുക്കുന്നതിന് മുന്‍പ് എന്നെ ഒന്നു വിളിച്ച്, ആ കുട്ടി പറഞ്ഞിരുന്നെങ്കില്‍. കാറെടുത്ത് ആ വീട്ടില്‍ പോയി അവന്റെ കുത്തിന് പിടിച്ചിറക്കി അവനിട്ട് രണ്ട് പൊട്ടിച്ച് ഞാന്‍ വിളിച്ചോണ്ട് വന്നേനെ. അതിന് ശേഷം വരുന്നതൊക്കെ ഞാന്‍ നോക്കിയേനേ..’ രോഷത്തോടെ സുരേഷ്ഗോപി പറയുന്നു.

