ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമാകാതെ ചര്‍ച്ച അവസാനിച്ചു

liquer

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമാകാതെ ചര്‍ച്ച അവസാനിച്ചു. ബാറുടമകളുടെ സംഘടന പ്രതിനിധികളുമായി നികുതി സെക്രട്ടറിയും ബവ്‌കോ എംഡിയുമാണ് ചര്‍ച്ച നടത്തിയത്. വെയര്‍ഹാസ് മാര്‍ജിന് കൂട്ടിയതിനാല്‍ മദ്യത്തിന്റെ പാഴ്‌സല്‍ വില്പ്പന നഷ്ടമാണെന്ന ബാറുടമകളുടെ ആക്ഷേപം ന്യായമാണെങ്കിലും, ഉടന്‍ തീരുമാമെടുക്കാനാകില്ലെന്ന് നികുതിസെക്രട്ടറി ചര്‍ച്ചയില്‍ വ്യക്തമാക്കുകയായിരുന്നു.

എന്നാല്‍ നഷ്ടം സഹിച്ച് മദ്യവില്‍പ്പന നടത്തേണ്ടെന്ന് ബാറുടമകള്‍ തീരുമാനിച്ചു. മദ്യം വാങ്ങുന്ന നിരക്കിലെ വര്‍ദ്ധനയുടെ പശ്ചാത്തലത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളും തിങ്കഴാള്ച മുതല്‍ അടഞ്ഞുകിടക്കുകയാണ്.ലാഭ വിഹിതം നാമമാത്രമായതിനാല്‍ മദ്യം പാഴ്‌സല്‍ വില്‍പന പ്രായോഗികമല്ലെന്നാണ് ബാറുടമകളുടെ നിലപാട്.