വയനാട്: കല്‍പ്പറ്റ മുന്‍ എംഎല്‍എ സി കെ ശശീന്ദ്രന്റെ പ്രസ്താവന ശരി വച്ച സി.കെ ജാനു. കോഴപ്പണമാണെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും, കൃഷി ചെയ്ത് ലഭിച്ച പണമാണെന്നും കടമായി വാങ്ങിയ പണമാണ് ശശീന്ദ്രന് തിരികെ നല്‍കിയതെന്നും ജാനു കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ കൈയ്യില്‍ പൈസ ഇല്ലാത്തതിരുന്നതിനാല്‍ ബാങ്ക് വായ്പയായാണ് അത് ചെയ്ത് തന്നത്,
അത് തിരിച്ച് ബാങ്കില്‍ തന്നെ തിരിച്ചടച്ചുവെന്നും ജാനു വ്യക്തമാക്കി.
തന്റെ വായ്പ ഇടപാടിനെക്കുറിച്ചൊന്നും പൊതുസമൂഹത്തില്‍ പറയേണ്ട ആവശ്യമില്ലെന്നും, ഇത്തരം ഇടപാടുകളെല്ലാം സര്‍വസാധാരണമാണെന്നും അവര്‍ വ്യക്തമാക്കി. തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സി ജെ ജാനു കൂട്ടിച്ചേര്‍ത്തു.

