ന്യൂഡല്‍ഹി : ജമ്മുകാശ്മീരിന് സംസ്ഥാന പദവി നല്‍കുന്ന കാര്യത്തിലെ തീരുമാനം ഈ മാസം 24 ന് നടക്കുന്ന സര്‍വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി അറിയിച്ചേക്കും. 2019 ആഗസ്റ്റ് അഞ്ചിനാണ് ജമ്മുകശ്മീരിന് പ്രത്യേക പദവി നല്കുന്ന 370 ാം അനുച്ഛേദം എടുത്ത് കളഞ്ഞത്.ജമ്മുകശ്മീര്‍ പുനഃസംഘടനാ ബില്‍ അവതരണത്തിനിടെ ഉചിതമായ സമയത്ത് ജമ്മുകശ്മീരിന് പൂര്‍ണ്ണ സംസ്ഥാന പദവി നല്കുമെന്നായിരുന്നു ലോക്‌സഭയില്‍ അമിത് ഷാ പറഞ്ഞത്.
ജമ്മുകശ്മീര്‍ ലെഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തെ കോണ്‍ഗ്രസും സിപിഎമ്മും സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ സര്‍വ്വകക്ഷി യോഗത്തിലേക്ക് ഔദ്യോഗിക ക്ഷണമൊന്നും ലഭിച്ചിട്ടില്ലെന്നും പങ്കെടുക്കണോ എന്ന് തീരുമാനിക്കാന്‍ ഇന്ന് പിഡിപി നേതാക്കളുടെ യോഗം ചേരുമെന്നും മെഹബൂബ മുഫ്തി പറഞ്ഞു.

