ഇന്ത്യയുടെ പുതിയ ഐടിചട്ടം : അഭിപ്രായസ്വാതന്ത്ര്യത്തിന് തടസമാകുമെന്ന് യുഎന്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ പുതിയ ഐടി ചട്ടങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസമാകുമെന്ന് കാണിച്ച് ഐക്യരാഷ്ട്രസഭ കേന്ദ്രത്തിന് കത്ത് നല്‍കി. പുതിയ ഐ.ടി. നിയമം അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണെന്നുംം ഇത് പുനഃപരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടി യു.എന്‍ സ്‌പെഷ്യല്‍ റാപ്പോട്ടിയറാണ് കത്ത് നല്കിയത്.
അന്താരാഷ്ട്ര തലത്തില്‍ ഉടമ്പടികളുടെ 17, 19 അനുച്ഛേദങ്ങള്‍ക്ക് വിരുദ്ധമാണ് ഇന്ത്യ തയ്യാറാക്കിയ നിയമങ്ങളെന്നും , ഇന്ത്യയുടെ പുതിയ നിയമം അനുസരിച്ച് നിയമവിരുദ്ധമായ പോസ്റ്റുകള്‍ മാത്രമല്ല, വാസ്തവമുള്ള പോസ്റ്റുകള്‍ പോലും സമ്മര്‍ദ്ദമുണ്ടായാല്‍ നീക്കേണ്ടി വരുമെന്ന് യുഎന്‍ പ്രതിനിധി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.