തിരുവനന്തപുരം: കോണ്‍ഗ്രസ് മുതിര്‍ന്നനേതാവ് രമേശ് ചെന്നിത്തലയെ രാഹുല്‍ഗാന്ധി ഡല്‍ഹിക്ക് വിളിപ്പിച്ചു. രമേശ് ചെന്നിത്തലയെയും ഉമ്മന്‍ചാണ്ടിയെയും ഹൈക്കമാന്‍ഡ് അവഗണിച്ചെന്ന പരാതി ഐ, എ ഗ്രൂപ്പുകളില്‍ വ്യാപകമായിരുന്നു. ഇതേത്തുടര്‍ന്ന് മുതിര്‍ന്നനേതാക്കളുടെ അകല്‍ച്ച കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് എത്താതിരിക്കാനുള്ള ശ്രമത്തിലാണ് ഹൈക്കമാന്‍ഡ്. തിരഞ്ഞെടുപ്പ് ഫലത്തെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കേന്ദ്രനേതൃത്വുമായി അകന്നിരുന്നു.
പ്രതിപക്ഷനേതൃസ്ഥാനത്തേക്ക് ചെന്നിത്തലയുടെ പേര് ഉമ്മന്‍ചാണ്ടി പിന്തുണച്ചിട്ടും ഹൈക്കമാന്‍ഡ് വി.ഡി. സതീശനിലേക്ക് തിരിഞ്ഞതാണ് ഗ്രൂപ്പുകളുടെ അതൃപ്തിക്കു കാരണം.പിന്നീട് , കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് ആരുടേയും പേര് നിര്‍ദ്ദേശിക്കാതെ ഇരുവരും മാറി നില്‍്കകുകയായിരുന്നു. വര്‍ക്കിങ് പ്രസിഡന്റുമാരായി ഗ്രൂപ്പുതീരുമാനങ്ങള്‍ക്കതീതമായി നിലകൊണ്ടവരെ നിയോഗിച്ചതും ഗ്രൂപ്പുകളെ ചൊടിപ്പിച്ചു. എന്നാല്‍ ഇരുവരും പരസ്യപ്രതികരണത്തിനോ കലഹത്തിനോ തയ്യാറല്ലാത്തതും ഹൈക്കമാന്‍ഡിന് സഹായമായിരിക്കുകയാണ്.

