രാജ്യത്ത് ഗ്രീന്‍ ഫംഗസ് ബാധ. മധ്യപ്രദേശില്‍ കോവിഡ് മുക്തി നേടിയ യുവാവിനാണ് ഗ്രീന്‍ ഫംഗസ് ബാധ സ്ഥിരീകരിച്ചത്. മുപ്പത്തിനാലുകാരനായ യുവാവിനെ ഇന്‍ഡോറിലെ ആശുപത്രിയില്‍നിന്ന് മുംബൈയിലേയ്ക്ക് മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്.
ഗ്രീന്‍ ഫംഗസ് ബാധ സംബന്ധിച്ച് കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ചെസ്റ്റ് ഡിസീസസ് വകുപ്പ് മേധാവി ഡോ. രവി ദോസി പറയുന്നു.ഫംഗസ് ബാധ കണ്ടെത്തിയ യുവാവിന് പനിയും മൂക്കില്‍ നിന്ന് വലിയ അളവില്‍ രക്തവും വന്നിരുന്നു.

