മറഡോണയുടെ മരണം : ഡോക്ടര്‍മാരുടെ ചികിത്സാപിഴവുകള്‍ മൂലമെന്ന് ആരോപണം

mardonna

സാന്‍ ഇസിദ്രോ: അര്‍ജന്റീനിയന്‍ ഫുട്ബാള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ഡോക്ടര്‍മാരുടെ ചികിത്സാപിഴവുകള്‍ മൂലമെന്ന് മറഡോണയെ ശുശ്രൂഷിച്ച നഴ്‌സിന്റെ വക്കീല്‍.മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന നഴ്‌സ് ദഹിയാന ജിസെല്‍ മാഡ്രിഡിന്റെ അഭിഭാഷകനാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മറഡോണയുടെ മരണവുമായി അന്വേഷണം നേരിടുന്ന ഏഴു പേരില്‍ ഒരാളാണ് മാഡ്രിഡ്.

മറഡോണയുടെ അഞ്ചു മക്കളില്‍ രണ്ടു പേരാണ് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ ലിയോപോള്‍ഡെ ലിക്വെയ്‌ക്കെതിരെ കേസ് നല്‍കിയത്.തലച്ചോറിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ശുശ്രൂഷിച്ച അനാസ്ഥയാണ് അദ്ദേഹത്തിന്റെ മരണത്തിനു കാരണമെന്നും മാഡ്രിഡ് നിരപരാധിയാണെന്നും മറഡോണയെ പകല്‍ സമത്ത് ചികിത്സിച്ച നഴ്‌സ് ആയിരുന്നു മാഡ്രിഡെന്നും അഭിഭാഷകന്‍ പറഞ്ഞു.

അര്‍ജന്റീനിയയുടെ പബ്‌ളിക്ക് പ്രോസിക്യൂട്ടര്‍ ഏര്‍പ്പെടുത്തിയ 20 അംഗ ഡോക്ടര്‍മാരുടെ പാനല്‍ മറഡോണയുടെ ചികിത്സയില്‍ അലംഭാവം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹത്തെ മരണത്തിനു വിട്ടു നല്‍കുകയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.