ന്യൂഡല്‍ഹി: കോവിഡില്‍ തകര്‍ന്ന ഇന്ത്യയുടെ സാമ്പത്തികരംഗം ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് വാക്‌സിനേഷനെ ആശ്രയിച്ചിരിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പ്രതിമാസ ബുള്ളറ്റിനിലാണ് ആര്‍.ബി.ഐ. ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കോവിഡിന്റെ പിടിയില്‍ നിന്ന് തിരികെ കരുത്താര്‍ജ്ജിക്കാനുള്ള കഴിവ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് അടിസ്ഥാനപരമായിയുണ്ടെന്നും ബുള്ളറ്റിനില്‍ ചൂണ്ടിക്കാണിക്കുന്നു. ജാഗ്രതയോടെയുള്ള ശുഭാപ്തി വിശ്വാസം മടങ്ങിവരുന്നുണ്ടെങ്കിലും കോവിഡിന്റെ രണ്ടാം തരംഗത്തോട് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുകയാണ്. ശാസ്ത്രീയമായ നേട്ടമാണ് വാക്‌സിനെങ്കിലും വൈറസിനൊപ്പം ജീവിക്കാന്‍ നാം പഠിച്ചേ മതിയാകുവെന്നും ബുള്ളറ്റിനില്‍ പറയുന്നു.
2021-06-17

