അനധികൃത പാര്‍ക്കിങ് അവസാനിപ്പിക്കാന്‍ മന്ത്രി മുഹമ്മദ് റിയാസ്

riyaz

കോഴിക്കോട്: വഴിയരികിലെ അനധികൃത പാര്‍ക്കിങ് അവസാനിപ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പൊതുമരാമത്ത് റോഡുകളിലെ ഇത്തരം അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നല്ലളം ഡീസല്‍പ്ലാന്റിന് സമീപത്ത് അനധികൃതമായി നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിന്റെ പുരോഗതി വിലയിരുത്താന്‍ വീണ്ടും സംഭവസ്ഥലത്ത് പോയിരുന്നു. 42 വാഹനങ്ങള്‍ നീക്കം ചെയ്യാനുണ്ട്. പൊതുമരാമത്ത് റോഡുകളിലെ ഇത്തരം അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.ഇത്തരം കയ്യേറ്റങ്ങള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകരുത് എന്നതാണ് ആത്യന്തികമായ നയം.
നല്ലളത്ത് ഈ സ്ഥലത്ത് യാത്രികര്‍ക്ക് ഉപകാരപ്പെടുന്ന ഒരു പദ്ധതി തയ്യാറാക്കാനാണ് ശ്രമിക്കുന്നത്. മികച്ച നിലവാരമുള്ള വഴിയോര വിശ്രമകേന്ദ്രം ഇവിടെ സ്ഥാപിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. ജില്ലാ കലക്ടറുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. ഇതിനുള്ള ഒരു പദ്ധതിരൂപരേഖ തയ്യാറാക്കി മുന്നോട്ടു പോകും.