തിരുവനന്തപുരം: കെ സുധാകരൻ കെപിസിസി അദ്ധ്യക്ഷനായി ചുമതലയേറ്റു. മുതിർന്ന നേതാളുടെ സാന്നിദ്ധ്യത്തിൽ കെപിസിസി ഓഫീസിലെത്തിയാണ് അദ്ദേഹം അദ്ധ്യക്ഷ സ്ഥാനത്ത് ചുമതലയേറ്റത്. തിരുവനന്തപുരത്ത് ഗാന്ധിപ്രതിമയിലും രക്തസാക്ഷി മണ്ഡപത്തിലും പുഷ്പാർച്ചന നടത്തിയ ശേഷമാണ് അദ്ദേഹം കെപിസിസി ഓഫീസിലെത്തിയത്.
സേവാദൾ പ്രവർത്തകർ സുധാകരനെ ഗാർഡ് ഓഫ് ഹോണർ നൽകി കെ സുധാകരനെ സ്വീകരിച്ചു. വർക്കിംഗ് പ്രസിഡൻറുമാരായി കൊടിക്കുന്നിൽ സുരേഷ്, പി ടി തോമസ്, ടി സിദ്ദിഖ് തുടങ്ങിയവരും സ്ഥാനമേറ്റെടുത്തു.
താരിഖ് അൻവർ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പളളി രാമചന്ദ്രൻ, എംഎം ഹസൻ, കെ സി, ജോസഫ്, കെ ബാബു തുടങ്ങിയ മുതിർന്ന നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു സ്ഥാനമേറ്റെടുക്കൽ ചടങ്ങ്.

