തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് അവലോകനയോഗത്തില്‍ അറിയിച്ചു. വാക്സിനേഷന് കാര്യത്തില്‍ പുരോഗതിയുണ്ടെന്നും ജൂണ്‍ 15 ഓടെ സോഫ്റ്റ്വെയര് സഹായത്തോടെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. വിവാഹ ചടങ്ങുകളിലെ ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ടാകും.ഐസൊലേഷന്‍ സൗകര്യം ഇല്ലാത്ത വീടുകളില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ രോഗിയെ നിര്‍ബന്ധമായും കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റും. സ്കൂളില്‍ ഫീസ് അടയ്ക്കാത്ത വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുപ്പിക്കാത്തത് പരിശോധിച്ച് കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
2021-06-10

