തിരുവനന്തപുരം : ക്യാച്ച് ദി റെയിന്‍ പദ്ധതിയില്‍ ഏവരും പങ്കാളികളാകണമെന്ന ആഹ്വാനവുമായി മോഹന്‍ലാല്‍. ആഗോളതാപനത്തിന്റെ വെല്ലുവിളികള്‍ക്കിടയില്‍ കൃഷിക്കും കുടിവെള്ളത്തിനുമെല്ലാം പ്രാണജല സംരക്ഷണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച പ്രതീക്ഷ നല്കുന്ന പ്രചാരണ പരിപാടിയാണ് ക്യാച്ച് ദി റെയിന്‍- വെയര്‍ ഇറ്റ് ഫാള്‍സ്, വെന്‍ ഇറ്റ് ഫാള്‍സ്. ഫേസ്ബുക്കിലൂടെയാണ് പദ്ധതിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ആളുകള്‍ അണിചേരണമെന്നും ആഹ്വാനം ചെയ്ത് മോഹന്‍ലാല്‍ രംഗത്ത് വന്നത്.പാഴായി പോകുന്ന മഴവെള്ളം സംഭരിക്കാന്‍ വ്യക്തികളെ മുതല്‍ സ്ഥാപനങ്ങളെ വരെ പ്രബോധിപ്പിക്കുന്ന ദേശീയ ജല കമ്മീഷന്റെ ദീര്‍ഘവീക്ഷണമുള്ള പരിപാടിക്ക് ഇതിനോടകം നല്ല ശ്രദ്ധയും സ്വീകാര്യതയും കിട്ടിയിട്ടുണ്ട് . ഭാവിയുടെ ഇന്ത്യയെ ജല സമ്പന്നമാക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും ഈ പരിപാടി നമ്മുടേതായ രീതിയില്‍ നടപ്പാക്കി ഇതില്‍ അണിചേരാം. മറ്റുള്ളവരെയും അണിചേര്ക്കാമെന്നും മോഹന്‍ലാല്‍ സന്ദേശത്തില്‍ വ്യക്തമാക്കുന്നു.
2021-06-09

