കെപിസിസി ആസ്ഥാനത്ത് നിന്നും മുല്ലപ്പള്ളി മടങ്ങി

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറുന്നതിന് മുന്‍പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. പുതിയ അധ്യക്ഷനെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിക്കകുകയും സ്ഥാനം ഏറ്റെടുക്കുന്നത് എപ്പോഴെന്നു തിരക്കുകയുംചെയ്തു. ഇന്നലെ ഓഫീസിന് മുന്നിലെ ഗാന്ധിപ്രതിമയില്‍ വണങ്ങി പാര്‍ട്ടി നല്‍കിയ കാറിന്റെ താക്കോലും ഏല്‍്പ്പിച്ച് വീട്ടിലേക്ക് സ്വന്തം കാറില്‍ മുല്ലപ്പള്ളി മടങ്ങി.അതേസമയം, കേരളത്തില്‍ കോണ്‍ഗ്രസ് ശക്തമായി മുന്നോട്ടുപോകുമെന്നും പാര്‍ട്ടിയുടെ പ്രതാപകാലം തിരികെ കൊണ്ടുവരുമെന്നും സുധാകരന്‍ പ്രസ്താവിച്ചു.

വളരെ സന്തോഷത്തോടെയും ഉത്തരവാദിത്വ ബോധത്തോടെയുമാണ് ഹെക്കമാന്‍ഡിന്റെ തീരുമാനത്തെ താന്‍ ഉള്‍ക്കൊള്ളുന്നത്. കേരളത്തില്‍ പാര്‍ട്ടിയെ തിരികെ കൊണ്ടുവരാനുള്ള ദൗത്യമാണ് തന്നെ ഏല്‍പ്പിച്ചിട്ടുള്ളത്. ആ ദൗത്യം സത്യസന്ധമായി നിര്‍വഹിക്കും. എല്ലാ പ്രശ്‌നങ്ങളും അവസാനിപ്പിച്ച് ആവേശമുള്ള പുതിയ ടീമായി കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രവര്‍ത്തനം സംഘടിപ്പിക്കും. കോണ്‍ഗ്രസ് ശക്തമാകും, തിരിച്ചുവരുമെന്നതിന് യാതൊരു തര്‍ക്കവുമില്ല -സുധാകരന്‍ പറഞ്ഞു.