വാക്‌സിന്‍ വിതരണം വേഗത്തിലാക്കും:മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യത്ത് വാക്‌സിനേഷന്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ സുപ്രധാന നടപടിയുമായി ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ. ഇതിനെ തുടര്‍ന്ന്, തദ്ദേശീയമായ വാക്‌സിന് പരീക്ഷണവും സെന്‍ട്രല്‍ ഡ്രഗ്‌സ് ലബോറട്ടറി നല്‌കേണ്ട അനുമതിയും ഡ്രഗ്‌സ് കണ്ട്രോളര്‍് ഒഴിവാക്കി.വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ വിദേശത്തെ അംഗീകൃത വാക്‌സിനുകള്‍ കൂടി രാജ്യത്ത് ലഭ്യമാക്കണമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇത് കണക്കിലെടുത്താണ് മാനദണ്ഡത്തില്‍ ഇളവ് വരുത്തിയത്.അമേരിക്കയിലെ എഫ് ഡി ഐ, യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി, യു കെ എം എച്ച് ആര്‍ എ, പി എം ഡി എ ജപ്പാന്‍, ലോകോരോഗ്യസംഘടനയുടെ അടിയന്തര ഉപയോഗ പട്ടിക എന്നിങ്ങനെ വിവിധ തലത്തില്‍ അംഗീകാരമുള്ള വാക്‌സിനുകള്‍ക്കാണ് ഡ്രഗ്‌സ് കണ്ട്രോളര്‍ ഇളവ് അനുവദിച്ചത്. ഇതോടെ മൊഡേണ, ഫൈസര്‍ പോലുള്ള വിദേശ വാക്‌സിനുകള്‍ ഇന്ത്യയില്‍ ഉടന്‍ തന്നെ ഇറക്കുമതി ചെയ്യാന്‍ സാധിക്കുമെന്നാണ് വിവരം.