തന്നെ തോല്‍പ്പിക്കാന്‍ ചാവേറുകളായി അയച്ചവരൊക്കെ എവിടെയെന്ന് കെ.ടി ജലീല്‍

തിരുവനന്തപുരം: ഒരു സര്‍ക്കാര്‍ സ്ഥാപനം മെച്ചപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങളിലുണ്ടായ സാങ്കേതിക പ്രശ്‌നങ്ങളുടെ പേരിലാണ് തനിക്കെതിരെ ലോകായുക്ത വിധി പറഞ്ഞതെന്ന് കെ.ടി ജലീല്‍. നിയമസഭയിലെ നന്ദി പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കവേയാണ് ജലീലിന്റെ വെല്ലുവിളി. എന്നെ കൊല്ലാന്‍ സാധിക്കും, പക്ഷെ, ആര്‍ക്കും തോല്‍പ്പിക്കാന്‍ സാധിക്കില്ല, തോല്‍പ്പിക്കാന്‍ ചാവേറുകളായി അയച്ചവരൊക്കെ എവിടെയെന്നും അദ്ദേഹം പ്രതിപക്ഷത്തോട് ചോദിച്ചു. അതേസമയം, ജലീല്‍ സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാലംഘനവും നടത്തിയതായി സണ്ണി ജോസഫ് ലോകായുക്തവിധി ഉദ്ധരിച്ച് പറഞ്ഞു. അഴിമതി തെളിയിച്ചാല് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന വാക്ക് ജലീല് പാലിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു. ജലീലിന് മറുപടിയുമായി മുസ്ലിം ലീഗ് അംഗങ്ങളും എത്തി.