കോട്ടയം: മധ്യതിരുവിതാംകൂറിലെ യുഡിഎഫ് അടിത്തറ ഇളക്കാന്‍ സിപിഎം. കേരളാകോണ്‍ഗ്രസ് ജോസ് വിഭാഗത്തിനെ ഒപ്പം നിര്‍ത്തി ഇടതുമുന്നണിയുടെ അടിത്തറ വിപുലപ്പെടുത്താനുള്ള മാസ്റ്റര്‍ പ്ലാനാണ് സിപിഎം നേതാക്കളുടെ മനസിലുള്ളത്. കോണ്‍ഗ്രസിലേയും കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലേയും ചില മുതിര്‍ന്ന നേതാക്കള്‍ ജോസ് ക്യാമ്പിലേക്ക് കൂടുമാറുന്നുവെന്നാണ് ഒടുവിലത്തെ വിവരം
.നേതാക്കള്‍ മാത്രം പോരാ അണികളെയും ഇടത് മുന്നണിയിലേക്ക് അടുപ്പിക്കണമെന്നാണ് സി പി എം ജോസ് കെ മാണിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.ഇന്നും നാളെയും തിരുവനന്തപുരത്ത് തങ്ങുന്ന ജോസ് കെ മാണി സി പി എം നേതാക്കളുമായി ഇതു സംബന്ധിച്ച കൂടിയാചോനകള്് നടത്തും.മാത്രമല്ല, എന്‍ സി പിയില്‍ പി സി ചാക്കോയുടെ സ്വാധീനം ഉപയോഗിച്ച് കൂടുതല്‍ കോണ്‍ഗ്രസുകാരെ വരും ദിവസങ്ങളില്‍ എല്‍ ഡി എഫില്‍ എത്തിക്കാനുളള അണിയറ നീക്കങ്ങളും നടത്തുന്നുണ്ട്.

