സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും ഇന്ന് വിരമിക്കുന്നത് 9205 പേര്‍

secratriate

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും ഇന്ന് വിരമിക്കുന്നത് 9205 പേര്‍. കോവിഡ് കാലമായതിനാല്‍ ഇത്തവണയും യാത്രയയപ്പില്ലാതെയാണ് എല്ലാവരുടെയും പടിയിറക്കം. കാലങ്ങളായി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍പേര്‍ വിരമിക്കുന്നതും മേയ് 31-നാണ്. കാരണം, നേരത്തെ സ്‌കൂള്‍ പ്രവേശനം നേടാന്‍ മേയ് 31 ജനനത്തീയതിയായി ചേര്‍ക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. ഇതുകാരണമാണ് ഇത്രയധികം പേര്‍ അന്ന് വിരമിക്കുന്നത്.സെക്രട്ടേറിയറ്റില്‍നിന്ന് 78 ഉദ്യോഗസ്ഥര്‍ വിരമിക്കും. നാല് ഐ.എ.എസ്. ഉദ്യോഗസ്ഥരും വിരമിക്കുന്നുണ്ട്. ലൈഫ് മിഷന്‍ സിഇഒ യു.വി.ജോസ്, ആരോഗ്യ സെക്രട്ടറി വി.രതീശന്‍, ഭരണപരിഷ്‌കാര വകുപ്പ് സെക്രട്ടറി കെ.ഗോപാലകൃഷ്ണ ഭട്ട്, സ്‌പെഷല്‍ സെക്രട്ടറി ബി.എസ്.തിരുമേനി എന്നിവരാണു വിരമിക്കുന്നത്. പോലീസിലെ 11 ഉന്നതോദ്യോഗസ്ഥരും സേവനകാലാവധി തിങ്കളാഴ്ച പൂര്‍ത്തിയാക്കും.നിയമസെക്രട്ടറി പി.കെ അരവിന്ദബാബുവും ഇന്നു വിരമിക്കും.