കൊച്ചി: സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതുക്കിയ കോവിഡ് ചികിത്സാ നിരക്ക് പ്രകാരം ഗുണമേന്‍മ ഉറപ്പുവരുത്താനാകില്ലെന്ന് സ്വകാര്യആശുപത്രി മാനേജ്‌മെന്റുകള്‍. കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ തിങ്കളാഴ്ച റിവ്യൂ ഹര്‍ജി നല്‍കും.മുറികളിലെ ചികിത്സാ നിരക്കും സ്വകാര്യ ഇന്‍ഷുറന്‍സ് തുക ഈടാക്കുന്നതു സംബന്ധിച്ചും ഉത്തരവില്‍ പരാമര്‍ശിച്ചിട്ടില്ല. അതുകൊണ്ട് തന്നെ മുറികളിലെ നിരക്ക്, ഇന്‍ഷുറന്‍സ് തുടങ്ങിയവയുടെ നിരക്കിലും വ്യക്തത വരുത്തണമെന്നാണ് ആവശ്യം. സര്‍ക്കാരിന് രണ്ട് തവണ കത്ത് നല്‍കിയിട്ടും ഉത്തരവിലെ ആശയക്കുഴപ്പം മാറ്റാന്‍ തയാറായില്ലെന്ന് മാനേജ്‌മെന്റുകള്‍ പറയുന്നു.
2021-05-30

