ന്യൂഡല്‍ഹി: നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പ്രമുഖ സമൂഹമാധ്യമമായ ഫേസ്ബുക്ക്. പുതുക്കിയ വ്യവസ്ഥ അനുസരിച്ച് നേരത്തെ തെറ്റായ വിവരങ്ങളും വ്യാജ ഉള്ളടക്കവും അടങ്ങുന്ന വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നവരുടെ പോസ്റ്റിനും റീച്ച് കുറയ്ക്കും. ഇതിന്റെ ഭാഗമായി വ്യക്തികളുടെ അക്കൗണ്ടുകള്‍, പേജുകള്‍, ഗ്രൂപ്പുകള്‍, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ എന്നിവയില്‍ നിന്ന് പങ്കുവയ്ക്കുന്ന പോസ്റ്റുകളുടെ ഉള്ളടക്കം പരിശോധിക്കും. അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കത്തില്‍ ട്വിറ്റര്‍ ആശങ്കയറിയിച്ചു. അഭിപ്രായ സ്വാതന്ത്ര്യവും സ്വകാര്യതയും സംരക്ഷിക്കാന്‍ ട്വിറ്ററിന് ബാദ്ധ്യതയുണ്ട്, നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയിലെ ട്വിറ്റര്‍ ജീവനക്കാരെ കുറിച്ചും ഉപഭോക്താക്കളുടെ അഭിപ്രായ സ്വാതന്ത്യത്തിന്മേലുള്ള ഭീഷണിയിലും ആശങ്കയുണ്ടെന്നാണ് ട്വിറ്റര്‍ പറയുന്നത്. കൊവിഡ് വ്യാപനത്തില്‍ ട്വിറ്റര്‍ സഹായ കേന്ദ്രമായി പ്രവര്‍ത്തിച്ചുവെന്നും കമ്പനി ഓര്‍മ്മപ്പെടുത്തി. പുതിയ ഐ ടി നിയമത്തെ കുറിച്ച് ഇതാദ്യമായാണ് ട്വിറ്റര്‍ പ്രതികരിക്കുന്നത്.
2021-05-28

