ന്യൂഡല്‍ഹി: റാപ്പിഡ് ആന്റിജന്‍ കിറ്റുകള്‍ ഉപയോഗിക്ക് കോവിഡ് 19 പരിശോധന വീട്ടില്‍ നടത്താന്‍ ഐസിഎംആര്‍ അംഗീകാരം. കിറ്റുകള്‍ ഉടന്‍് വിപണിയിലെത്തിക്കുമെന്നും പരിശോധനാരീതി മനസിലാക്കുന്നതിന് മൊബൈല്‍ ആപ്പ് പുറത്തിറക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പരിശോധനയില്‍ പോസിറ്റീവ് കാണിച്ചാല്‍ പിന്നീട് പരിശോധന നടത്തില്ല. എന്നാല്‍ പരിശോധനയില്‍ നെഗറ്റീവാണെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ സ്ഥിരീകരണത്തിനായി് ആര്‍ടിപിസിആര്‍ നടത്തണം. കോവിസെല്‍ഫ് ടിഎം കോവിഡ് 19 ഒടിസി ആന്റിജന്‍ എല്‍എഫ് എന്ന ഉപകരണം പുണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈലാബ് ഡിസ്‌കവറി സൊല്യൂഷന്‍സ് ലിമിറ്റഡ് ആണ് നിര്‍മിക്കുന്നത്.പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്പില്‍ പരിശോധന നടത്തേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളെല്ലാം ലഭ്യമാണ്.
2021-05-20

