രമേശ്‌ ചെന്നിത്തലയെ പിന്തുണച്ച്‌ 19 എംഎല്‍എമാർ

ramesh chennithala

കോഴിക്കോട്: പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രതിപക്ഷ നേതാവ് ആരാകണമെന്നത് സംബന്ധിച്ച്‌ കോണ്‍ഗ്രസ് ഹൈക്കമാണ്ട് പ്രതിനിധികള്‍ എം.എല്‍.എ മാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രമേശ്‌ ചെന്നിത്തലയെ പിന്തുണച്ച്‌ 19 എംഎല്‍എമാര് മുന്നോട്ട് വന്നു‍. 21 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19 പേരും രമേശ്‌ ചെന്നിത്തല തുടരാണമെന്നാണ് താല്പര്യം അറിയിച്ചത്.

നിയമസഭാ കക്ഷി നേതൃസ്ഥാനത്തേക്ക് രമേശ്‌ ചെന്നിത്തലയുടെ പേര് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡ് പ്രതിനിധികളോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് സ്വയം ഉയര്‍ത്തിക്കാട്ടിയ വിഡി സതീശന് അദ്ദേഹത്തെ കൂടാതെ മറ്റൊരാളുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവാകണമെന്ന നിലപാടിനെ അനുകൂലിക്കാന്‍ പേരാവൂര്‍ എം.എല്‍.എ. സണ്ണി ജോസഫ് മാത്രമാണ് മുന്നോട്ടു വന്നതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

സര്‍ക്കാരിന്റെ അഴിമതികള്‍ എണ്ണിയെണ്ണി പുറത്ത് കൊണ്ടുവന്ന രമേശ്‌ ചെന്നിത്തലയെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തരുത് എന്ന് ഹൈക്കമാന്‍ഡ് പ്രതിനിധികളായ മല്ലികാര്‍ജ്ജുന ഘാര്‍ഗേ, വി.വൈദ്യലിംഗം എന്നിവരോട് കോണ്‍ഗ്രസ് എം.എല്‍.എമാരെ അറിയിച്ചു.