തിരുവനന്തപുരം : കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വാവ സുരേഷ് .
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നമസ്‌കാരം
ഞാന്‍ ഇന്ന് എനിക്കുണ്ടായ ഒരു അനുഭവം പങ്കു വെക്കുകയാണ് ഞാന്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി കോവിഡ് ബാധിച്ച് മെഡിക്കല്‍ കോളേജിലായിരുന്നു അത് കഴിഞ്ഞു അത് മാറി ഞാന്‍ കോളേജ് പരിസരത്ത് ഒരു റൂമില്‍ താമസിക്കുന്നു ഇന്ന് മെഡിക്കല്‍ കോളേജ് പരിസരത്ത് ഹോട്ടലുകള്‍ ഒന്നും തുറന്നു പ്രവര്‍ത്തിച്ചില്ല ത്രിബിള്‍ ലോക്ക് ഡൗണ്‍ ആണ് കാരണം എന്ന് പറയുന്നു ഇന്നുച്ചയ്ക്ക് ഇവിടെ പല ജില്ലകളില്‍ നിന്ന് വന്ന ആര്‍ സി സി ഉള്‍പ്പെടെ ഉള്ള ഹോസ്പിറ്റലുകളില്‍ കൂട്ടി ഇരിക്കുന്നവര്‍ ഒക്കെ മെഡിക്കല്‍ കോളേജ് പരിസരത്ത് ഒരുപാട് ലോഡ്ജില്‍ താമസിക്കുന്നു അവര്‍ ഉച്ചയ്ക്ക് ആഹാരത്തിനായി അലഞ്ഞു നടക്കുന്നത് കണ്ടു ദയവു ചെയ്തു ഏതു ഈ വാര്‍ത്ത കാണുന്ന എന്റെ പ്രിയ സുഹൃത്തുക്കള്‍ അധികാരികളുടെ അടുക്കല്‍ എത്തിക്കുക മെഡിക്കല്‍ കോളേജ് പരിസരത്തുള്ളാ ഹോട്ടല്‍ എങ്കിലും തുറന്നു പ്രവര്‍ത്തിക്കുവന്‍ അനുവദിക്കുക
ഇതൊരു അപേക്ഷയായി കാണുക
ഇത് പരിഹരിക്കുമെന്ന് വിശ്വസിക്കുന്നു
എല്ലാവര്‍ക്കും നന്മ മാത്രം ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു
വാവ സുരേഷ്

