കിളിമാനൂര്‍: സത്യവാങ്മൂലം കൈയ്യിലില്ലാതെയെത്തിയയാളുടെ വാഹനം പിടിച്ചെടുത്തതിനെ തുടര്‍ന്ന് നടന്ന് പോയയാള്‍ കുഴഞ്ഞ് വീണ് മരിച്ചു. കടവിള കൊടിവിള വീട്ടില്‍ സുനില്‍കുമാര്‍ ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലുള്ളയാളായിരുന്നു മരിച്ച സുനില്‍കുമാര്‍. ശനിയാഴ്ചയാണ് സംഭവം. രാവിലെ 8.30 മണിയോടെ നഗരൂര്‍ ആല്‍ത്തറമൂട് ജംഗ്ഷനിലെ കടയില്‍ നിന്നു പഴം വാങ്ങി നില്‍ക്കവേയാണ് നഗരൂര്‍ പൊലീസ് സുനില്‍കുമാറിനെ പിടികൂടിയത്. സത്യവാങ്മൂലം ഇല്ലാത്തതിനാല്‍ ഇരുചക്രവാഹനം കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു. രണ്ടുകിലോമീറ്ററിലേറെ നടന്ന് വീട്ടിലെത്തിയ ഇയാള്‍ കുഴഞ്ഞ് വീഴുകയായിരുന്നു.
2021-05-18

