തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ആര്‍ഭാടമായി നടത്തുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ പി. ഗീത. കടല്‍ കേറിയാലെന്ത്, കര മുടിഞ്ഞാലെന്ത്? പന്തല്‍ വേണം ആര്‍ഭാടച്ചടങ്ങുവേണം. അതിന് ഞങ്ങള്‍ ടെസ്റ്റുകുറച്ച് രോഗം കുറയ്ക്കും എന്നായിരുന്നു ഗീതയുടെ കുറിപ്പ്.
അതേസമയം, കോവിഡ് സാഹചര്യം പരിഗണിച്ച് സത്യപ്രതിജ്ഞാ ചടങ്ങില്‍ 500 പേരാകും പങ്കെടുക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായി കൂടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി യോഗത്തില്‍ കേക്ക് മുറിച്ചത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്.
2021-05-18

