കൊച്ചി: സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സ നിരക്ക് നിശ്ചയിച്ച സർക്കാർ ഉത്തരവിൽ ആശയക്കുഴപ്പം. സംസ്ഥാനത്തെ പലയിടത്തും സർക്കാർ ഉത്തരവിലെ പഴുതുകൾ രോഗികളും ആശുപത്രി അധികൃതരും തമ്മിലുള്ള സംഘർഷത്തിലേക്കുമെത്തിക്കുന്നു. മൂന്ന് കാര്യങ്ങളിലാണ് സർക്കാർ ഉത്തരവിൽ വ്യക്തതയില്ലാത്ത്ത്. ഒന്ന് മുറികളിൽ ചികിത്സയിലുള്ളവർക്ക് ഏത് നിരക്ക് ഈടാക്കണം. ഇവിടെ എത്ര പിപിഇ കിറ്റിനുള്ള പണം ഒരു ദിവസം ഈടാക്കാം. നഴ്സിംഗ് ചാർജ്ജ്, ഡോക്ടറുടെ സന്ദർശനം എല്ലാം ഏത് നിരത്തിൽ വരും, രണ്ടാമത് സാധനങ്ങളുടെ എം.ആർപി സംബന്ധിച്ചതാണ്.
പല വിലകൂടിയ മരുന്നുകളിലും എം.ആർപി കൂടുതലാണ്. മാർക്കറ്റിൽ കുറഞ്ഞ വിലയിൽ കിട്ടുകയും ചെയ്യും. കോടതി മാർക്കറ്റ് നിരക്ക് ആണ് പറഞ്ഞത്. മുറികളിൽ ചികിത്സയിലുള്ളവരിൽ നിന്ന് എത്ര തുക ഈടാക്കാമെന്ന് സർക്കാർ ഉത്തരവിലില്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. പല ആശുപത്രികളിലും ഇതേ ചൊല്ലി രോഗികളും ആശുപത്രി അധികൃതരും തമ്മിൽ വാക്കേറ്റവും ഉണ്ടാകുന്നു. ഉത്തരവിൽ വ്യക്തത തേടി സർക്കാരിന് മൂന്ന് ദിവസം മുമ്പ് കത്ത് നൽകിയിട്ടും മറുപടി കിട്ടിയില്ലെന്നാണ് പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്മെന്റുകൾ വിശദീകരിക്കുന്നത്.
കൊവിഡ് ചികിത്സയുടേ പേരിൽ സ്വകാര്യ ആശുപത്രികൾ നടത്തുന്ന കൊള്ളയ്ക്ക് മൂക്ക് കയർ ഇടുന്നതായിരുന്നു ചികിത്സാ നിരക്ക് നിശ്ചയിച്ചുള്ള സർക്കാർ ഉത്തരവ്. എന്നാൽ ഉത്തരവിലെ പഴുതും ആയുധമാക്കി ചില ആശുപത്രികളെങ്കിലും കൊള്ള തുടരുകയാണ്.സർക്കാർ ഉത്തരവിൽ എംആർപിയും, മൂന്നമത് സർക്കാർ നിശ്ചയിച്ച നിരക്കിന് പുറത്തുള്ള മരുന്നുകൾ , ടെസ്റ്റുകൾ ഏതൊക്കെ എന്നതാണ്. ഇക്കാര്യത്തിൽ വ്യക്തതയില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് സ്വകാര്യ ഹോസ്പിറ്റൽ മാനേജ്മെന്റുകൾ പറയുന്നത്.കഴിഞ്ഞ ദിവസം ഒരു രോഗിയ്ക്ക് സ്വകാര്യ ആശുപത്രി നൽകിയ ബില്ലാണിത്. മുറിയിൽ ചികിത്സയിൽ കഴിഞ്ഞ ഇവർക്ക് ഐസിയു നിരക്കിലാണ് ബില്ല് നൽകിയത്.