ജറുസലേം: റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യയ്ക്ക് ആദരവുമായി ഇസ്രയേല്‍. പലസ്തീന്‍ തീവ്രവാദികള്‍ക്കെതിരെയാ ആക്രമണത്തിനുപയോഗിക്കുന്ന ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ക്ക് സൗമ്യയുടെ പേര് നല്‍കിയാണ് ഇസ്രയേല്‍ സര്‍ക്കാര്‍ സൗമ്യയ്ക്ക് ആദരം അര്‍പ്പിച്ചിരിക്കുന്നത്. ഇസ്രയേലില്‍ ജോലി ചെയ്യുന്ന സൗമ്യയുടെ അടുത്ത ബന്ധുവായ ഷെര്‍്‌ളിയാണ് ഇക്കാര്യം അറിയിച്ചത്.
ഈ മാസം പതിനെട്ടിന് സൗമ്യയുടെ ഭൗതികശരീരം കേരളത്തില്‍ എത്തിക്കും. സൗമ്യ സന്തോഷിന്റെ കുടുംബത്തെ ഇസ്രയേലി അധികൃതര്‍ സംരക്ഷിക്കുമെന്ന് ഇന്ത്യയിലെ ഉപസ്ഥാനപതി റോണി യദീദിയ ക്ലീന്‍ അറിയിച്ചിരുന്നു. ചൊവ്വാഴ്ചയാണ് 31-കാരിയായ സൗമ്യ സന്തോഷ് അഷ്‌കെലോണില്‍് കൊല്ലപ്പെട്ടത്. നാട്ടിലുള്ള ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നനിടെയായിരുന്നു താമസിക്കുന്ന കെട്ടിടത്തിന് മുകളില്‍് റോക്കറ്റ് പതിച്ചത്.