ഐക്യരാഷ്ട്രസഭ: ചൈനയ്ക്കും പാകിസ്ഥാനും ഒപ്പം ആഗോള ഭീകര സംഘടനകളിൽ നിന്നുമുളള ഭീഷണികളും രാജ്യത്തിനുണ്ടെന്ന് ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യ. ഇറാഖിലും സിറിയയിലും തങ്ങളുടെ അധീനതയിലുളള പ്രദേശങ്ങളിൽ ഐസിസ് ആസൂത്രിതമായി വംശഹത്യയും ബലാൽസംഗവും തട്ടിക്കൊണ്ടുപോകലും അടിമത്തവും നടപ്പാക്കിയെന്ന് യു.എനിലെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി ആർ.രവീന്ദ്ര അറിയിച്ചു.
പശ്ചിമേഷ്യയിൽ വളരെയധികം ശക്തിയുളള ഐസിസ് ഒരു സാധാരണ ഭീകര സംഘടനയല്ലെന്നും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഒരു ആഗോള സിൻഡിക്കേറ്റായാണ് അവർ പ്രവർത്തിക്കുന്നതെന്നും ആർ.രവീന്ദ്ര അഭിപ്രായപ്പെട്ടു.ഇസ്ളാമിക് സ്റ്റേറ്റ് ഇറാഖിലെ ജനങ്ങൾക്കെതിരെ മനുഷ്യത്വരഹിതമായ അതിക്രമങ്ങൾ പലതും നടത്തി.
39 ഇന്ത്യക്കാർ ഇത്തരം അതിക്രമങ്ങൾക്ക് ഇരകളായി.’ ഐസിസ് നടത്തിയ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന സംഘത്തിന്റെ നടപടികൾ വിശദമാക്കുന്ന സുരക്ഷാ കൗൺസിലിലാണ് ആർ. രവീന്ദ്ര ഈ അഭിപ്രായം പറഞ്ഞത്.ഭീകരപ്രവർത്തനങ്ങൾക്ക് എതിരായ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതും അത്തരം ഭീകരപ്രവർത്തനം നടത്തുന്ന രാജ്യങ്ങൾക്ക് എതിരെ നടപടിയെടുക്കുന്നതും ഭീകരവാദത്തിനെതിരായ ആഗോള പോരാട്ടത്തിന് വിശ്വാസ്യത പകരുമെന്ന് ആർ.രവീന്ദ്ര ഐക്യരാഷ്ട്ര സഭയിൽ പറഞ്ഞു.അതിനാൽതന്നെ അവരെ വെറുമൊരു ഭീകരസംഘടനയായി കാണാൻ സാധിക്കില്ല. നമ്മുടെ അയൽരാജ്യങ്ങളിലുമുളള ഒരു ആഗോള സിൻഡിക്കേറ്റാണ് അവർ.’ ഇന്ത്യ അറിയിച്ചു.

