തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് ഉടമകളുടെ മണ്ണെണ്ണ വിതരണം സര്‍ക്കാര്‍ പരിമിതപ്പെടുത്തിയതിന് പിന്നാലെ വിഹിതവം വെട്ടിക്കുറച്ചു. വൈദ്യുതീകരിച്ച വീടുകളിലെ എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) റേഷന്‍ കാര്‍ഡുകള്‍ക്ക് ഒരു ലീറ്ററും എന്‍പിഎസ് (നീല), എന്‍പിഎന്‍എസ് (വെള്ള) കാര്‍ഡുകള്‍ക്ക് അര ലീറ്ററും മണ്ണെണ്ണ ഇനി മൂന്നു മാസം കൂടുമ്പോഴാവും നല്‍കുക. ഈ വിഭാഗങ്ങളിലെ വൈദ്യുതീകരിക്കാത്ത വീടുകളിലെ റേഷന്‍ കാര്‍ഡിനു മൂന്നു മാസത്തിലൊരിക്കല്‍ 8 ലീറ്ററാണു നല്‍കുകയെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു. മുന്‍പ് ഇതു മാസം 4 ലീറ്റര്‍ ആയിരുന്നു.
2021-05-13

