കൊച്ചി: ലോക്ഡൗണ്‍ ആരംഭിച്ച് ദിവസങ്ങളായിട്ടും പ്രതിദിന കോവിഡ് വര്‍ദ്ധനയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുന്നു. ലോക്ഡൗണ്‍ നീട്ടണോയെന്ന കാര്യത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകും. കൊവിഡ് കണക്ക് ഉയര്‍ന്ന് തന്നെ നില്ക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ് നീട്ടുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. നമ്മള്‍ ഇപ്പോള്‍ ഒരു ലോക്ക്ഡൗണില്‍് ആയതിനാല്‍് നീട്ടിയാലും അതുമായി മുന്നോട്ട് പോകുന്നതില്‍് പ്രശ്‌നങ്ങളുണ്ടാവില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കേരളത്തില്‍ ഇന്നലെ 43,529 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്.രോഗവ്യാപനം തീവ്രമായ കൊച്ചി നഗരസഭാ പരിധിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 23,000 കടന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അന്‍പതു ശതമാനത്തില്‍ കൂടിയ തദ്ദേശ സ്ഥാപനങ്ങളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്.
2021-05-13

