ഇന്ത്യന്‍ നായകന് വിരാട് കൊഹ്ലിയും ഇല്ലാതെ ശ്രീലങ്കയില്‍ പരിമിത ഓവര്‍ പര്യടനം നടത്താനൊരുങ്ങി ബി സി സി ഐ. എന്നാല്‍ തീയതിയും ടീമിനെയും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല.അടുത്ത മാസം നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരത്തിനും തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന 5 മത്സര ടെസ്റ്റ് പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീം ഈ മാസാവസാനം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കുമെന്നാണ് സൂചനകള്‍. ന്യൂസിലന്‍ഡിനെതിരെ ജൂണ്‍ 18ന് സതാംപ്ടണിലാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുന്നത്. ശേഷം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലും ഇതേ ടീം തന്നെയാണ് ഇറങ്ങുക.
ജൂലൈയില്‍ ഇന്ത്യയുടെ സീനിയര്‍ ടീമിനായി ഒരു ശ്രീലങ്കന്‍ പര്യടനത്തിന് പദ്ധതിയിട്ടിട്ടുണ്ട്. പ്രധാനമായും ഏകദിനവും ട്വന്റി 20 പരമ്പരയുമായിരിക്കും ഉണ്ടാവുക. ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഉള്‍പ്പെടുന്ന താരങ്ങള്‍ ഇല്ലാതെയുള്ള ഒരു ടീമായിരിക്കും ശ്രീലങ്കയെ നേരിടുക ഗാംഗുലി പറഞ്ഞു.ഇംഗ്ലണ്ടില്‍ ഇന്ത്യ പരിമിത ഓവര്‍ മത്സരങ്ങള്‍ ഒന്നും തന്നെ കളിക്കുന്നില്ല. ജൂലൈയില്‍ ഇന്ത്യക്ക് മത്സരങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ വരാനിരിക്കുന്ന ടി20 ലോകകപ്പ് മുന്‍നിര്‍ത്തി അത് പ്രയോജനപ്പെടുത്താന്‍ വേണ്ടിയാണ് ബി സി സി ഐയുടെ ശ്രമം.