ബെംഗളൂരു: കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ 14 ദിവസത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍. മേയ് 10 രാവിലെ ആറു മണി മുതല്‍ 24 വരെയാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ഫ്യൂ പൂര്‍ണവിജയം നേരിടാന്‍ സാധിക്കാതെ പോയതോടെയാണ് ലോക്ഡൗണിലേക്ക് കടക്കുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ് അറിയിച്ചു.
സംസ്ഥാനത്തൊട്ടാകെയുള്ള എല്ലാ ഹോട്ടലുകളും പബ്ബുകളും ബാറുകളും അടച്ചിടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍് ഭക്ഷണശാലകള്‍, പച്ചക്കറിക്കടകള്‍ എന്നിവയ്ക്ക് രാവിലെ ആറു മുതല്‍് 10 വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കും.
ലോക്ഡൗണ്‍് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍്ദേശം നല്കി.വ്യാഴാഴ്ച സംസ്ഥാനത്ത് 49,058 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സജീവ കേസുകളുടെ എണ്ണം 5,17,075 ആയി ഉയര്‍ന്നു. ബെംഗളൂരു നഗരത്തില്‍ മാത്രം 23,706 കോവിഡ് കേസുകളും 139 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
2021-05-08

