കേരളത്തിന് ആശ്വാസവുമായി ഐ.എസ്.ആര്‍.ഒ

isro

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ഓക്സിജന്റെ ആവശ്യവും വർധിക്കുകയാണ്. ചീഫ് സെക്രട്ടറിവി.പി. ജോയി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. കെ. ശിവനുമായി ബന്ധപ്പെട്ടതിന് പിന്നാലെയാണ് കേരളത്തിന് ആശ്വാസകരമായ നടപടി.ഇന്ത്യയുടെ കൂറ്റന്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന ജി.എസ്.എല്‍.വി മാര്‍ക്ക് ത്രീ റോക്കറ്റില്‍ ക്രയോജനിക് ഇന്ധനമാണ് ഉപയോഗിക്കുന്നത്. ഓക്സിജന്‍ മൈനസ് 183 ഡിഗ്രിയിലും ഹൈഡ്രജന്‍ മൈനസ് 253 ഡിഗ്രിയിലും തണുപ്പിച്ചാണ് ഇതിന് ഉപയോഗിക്കുന്നത്.

ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും മുന്‍ വി.എസ്.എസ്.സി ഡയറക്ടറുമായ എം.സി. ദത്തനാണ് ഐ.എസ്.ആര്‍.ഒയുടെ ഓക്സിജൻ പ്ലാന്റ് ഉപയോഗിക്കാമെന്ന് നിര്‍ദ്ദേശിച്ചത്.തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയില്‍ നിന്ന് ടാങ്കറുകളില്‍ തിരുവനന്തപുരത്ത് എത്തിക്കുന്ന ഓക്സിജൻ, സിലിണ്ടറുകളില്‍ നിറച്ചാണ് കൊവിഡ് ചികിത്സാകേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുക.

തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ കോംപ്ളക്സിലെ പ്ലാന്റിൽ നിർമ്മിക്കുന്ന ഓക്സിജൻ വില്‍ക്കാന്‍ അനുമതിയില്ല. സ്വകാര്യസ്ഥാപനത്തിനാണ് പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാനുള്ള കരാര്‍. മെഡിക്കല്‍ ഓക്സിജൻ 95 ശതമാനം ശുദ്ധമാണെങ്കില്‍ ക്രയോജനിക് ഓക്സിജന്റെ ശുദ്ധി 99 ശതമാനമാണ്. ഐ.എസ്.ആര്‍.ഒ സയന്റിഫിക് വിഭാഗം മേധാവി ഡോ. ഉമാമഹേശ്വരനാണ് ഓക്സിജൻ ലഭ്യമാക്കുന്നതിനുള്ള തുടർനടപടികൾ വേഗത്തിലാക്കിയത്.