തിരഞ്ഞെടുപ്പില്‍ അടിതെറ്റിയെങ്കിലും മെട്രോമാന്‍ തിരക്കിലാണ്

sreedharan

പാലക്കാട് : ഇ ശ്രീധരന്‍ – രാജ്യത്തിന് അഭിമാനിക്കാവുന്ന നിരവധി പദ്ധതികളില്‍ എഴുതിച്ചേര്‍ത്ത പേരായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യം കൊണ്ട് തിരഞ്ഞെടുപ്പ് ഗോദയില്‍ പരാജയപ്പെടാനായിരുന്നു അദ്ദേഹത്തിന്റെ വിധി. അവസാന റൗണ്ട് വരെ പ്രതീക്ഷ വച്ച് പുലര്‍ത്തിയിരുന്ന അദ്ദേഹം അവസാനം ഷാഫി പറമ്പിലിനോട് പരാജയപ്പെടുകയായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അദ്ദേഹം മൂന്ന് സുപ്രധാന പദ്ധതികളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. കാശ്മീരിലെ ദാല്‍ തടാകം ശുദ്ധീകരിക്കുന്ന പ്രവര്‍ത്തിയാണ് ചെയ്തുകൊണ്ടിരിക്കുന്നതില്‍ പ്രധാനം. മൂവായിരം കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ശ്രീധരനെ തിരഞ്ഞെടുത്തത് തന്നെ അദ്ദേഹത്തില്‍ കഴിവില്‍ കോടതിക്കുള്ള പ്രതീക്ഷമൂലമാണ്.ന്യൂഡല്‍ഹി ആസ്ഥാനമായ ‘ദി ഫൗണ്ടേഷന്‍ ഫോര്‍ റസ്റ്ററേഷന്‍ ഓഫ് നാഷനല്‍ വാല്യൂസ്’ എന്ന സംഘടനയാണ് ശ്രീധരന്റെ അടുത്ത പ്രവര്‍ത്തന മേഖല. ഈ പ്രസ്ഥാനത്തിന്റെ സ്ഥാപക പ്രസിഡന്റാണ് അദ്ദേഹം. മെട്രോമാനായി ഡല്‍ഹിയില്‍ തുടരുന്ന കാലത്താണ് ഇത്തരമൊരു സംഘടനയെകുറിച്ച് ശ്രീധരന്‍ ആലോചിക്കുന്നത്.കേരളത്തില്‍ ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴ’ എന്ന സംഘടനയുമായി ചേര്‍ന്നാണത്. ഭാരതപ്പുഴയെ പുനരുദ്ധാരണം നടത്തുക എന്നതാണ് ആ ദൗത്യം. ഈ മൂന്ന് ചുമതലകളും പൂര്‍ത്തീകരിക്കാനുള്ള ജോലിത്തിരക്കിലാണ് അദ്ദേഹം.