കൊച്ചി: സംസ്ഥാനത്തെ ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ലാബ് ഉടമകള്‍. നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് കാട്ടി ലാബുടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. ഉത്തരവ് റദ്ദാക്കണമെന്നാണ് ലാബ് ഉടമകളുടെ ആവശ്യം.പ്രതിദിന രോഗനിരക്ക് വര്‍ദ്ധിച്ചതോടെയാണ് സര്‍ക്കാര്‍ വീണ്ടും നിരക്ക് കുറച്ചത്. എന്നാല്‍ ഈ നിരക്കിന് പരിശോധിക്കാന്‍ കഴിയില്ലെന്നാണ് ലാബുടമകളുടെ വാദം. 240 രൂപയാണ് ഒരു ടെസ്റ്റിന് വേണ്ടി വരികയെന്ന് മനസിലാക്കിയതായും കൂടിയ നിരക്ക് ഈടാക്കിയാല്‍ നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതോടെയാണ് ലാബുകള്‍ ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചത്.
2021-05-03