ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസില്‍ വാദം തുടരവെ ജനങ്ങളുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ ഇടപെടുന്നതെന്ന് വ്യക്തമാക്കി. കോവിഡ് കാല ദുരന്തങ്ങള്‍ പൗരന്മാര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വയ്ക്കുമ്പോള്‍ അത് വെട്ടിക്കുറയ്ക്കാന്‍ പാടില്ലെന്നും അങ്ങനെ ചെയ്താല്‍ അത് കോടതിയലക്ഷ്യമായി പ്രഖ്യാപിക്കുമെന്നും കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. കൊവിഡുമായി ബന്ധപ്പെട്ട പ്രാദേശികമായ പ്രശ്‌നങ്ങള്‍ സംബന്ധിച്ച ഹര്‍ജികള്‍ പ്രാധാന്യമുളളതാണെന്നും അവ ഹൈക്കോടതികളിലാണ് ഉന്നയിക്കേണ്ടതെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.
ഓക്‌സിജന്‍ ടാങ്കറുകളും സിലിണ്ടറുകളും കൃത്യമായി വിതരണം ചെയ്യാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്? വിതരണം ചെയ്യുന്ന ഓക്‌സിജന്റെ കണക്കെത്രയാണ്? ഇന്റര്‍നെറ്റ് സംവിധാനം ഇല്ലാത്തവര്‍ക്കും നിരക്ഷരര്‍ക്കും വാക്‌സിന്‍ വിതരണത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എന്ത് നടപടിയാണ് സ്വീകരിക്കുക? 18നും 45നുമിടയില്‍ രാജ്യത്തെ ജനസംഖ്യ എത്രവരും എന്നിങ്ങനെ ചോദ്യങ്ങള്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചോദിച്ചു.കൊവിഡ് വാക്‌സിന്‍ വില സംബന്ധിച്ച് കോടതി വീണ്ടും കേന്ദ്രത്തിനോട് ചോദ്യങ്ങള്‍ ചോദിച്ചു.
2021-04-30

