ദോഹ: വാട്സാപ്പ് ഹാക്കിംഗിനെ പ്രതിരോധിക്കാന്‍ ഉപയോക്താക്കള്‍ വാട്സാപ്പിലെ ടു-സ്റ്റെപ്പ് വേരിഫിക്കേഷന് ഫീച്ചര്‍ പ്രവര്‍ത്തനസജ്ജമാക്കണമെന്ന് അധികൃതരുടെ നിര്‍ദ്ദേശം. മറ്റൊരാളുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പുതിയ ഒരു വാട്സാപ് അക്കൗണ്ട് ഉണ്ടാക്കാനാണ് ഹാക്കര്‍മാരുടെ ശ്രമം. ഇതിന്റെ ഭാഗമായി നമ്പറിന്റെ യഥാര്‍ഥ ഉടമയ്ക്ക് 6 അക്കത്തിലുള്ള വെരിഫിക്കേഷന് കോഡ് ലഭിക്കും. വിവിധ മാര്‍ഗങ്ങളിലൂടെ ഈ കോഡ് ഷെയര്‍ ചെയ്യാന്‍ ഹാക്കര്‍മാര്‍ മൊബൈല്‍ നമ്പറിന്റെ ഉടമയെ പ്രേരിപ്പിക്കുകയും ഉടമ ഈ കോഡ് കൈമാറുന്നതോടെ വാട്ട്സാപ്പിന്റെ പൂര്‍ണ നിയന്ത്രണം ഹാക്കര്‍മാര്‍ ഏറ്റെടുക്കുകയും ചെയ്യും. വാട്സാപ്പിലെ മറ്റു ഫോണ്‍ നമ്പറുകളുമായി ആശയവിനിമയം നടത്തുകയും യഥാര്‍ഥ ഉടമയെന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റുള്ളവരെയും തട്ടിപ്പിനിരയാക്കുകയും ചെയ്യും.
2021-04-28