കോവിഡ് : കടുത്ത നിയന്ത്രണങ്ങളുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

covid

മുംബൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. ഇതനുസരിച്ച് സ്വകാര്യ-സര്‍ക്കാര്‍ ഓഫീസുകളിലെ ഹാജര്‍ നില 15 ശതമാനമായി പരിമിതപ്പെടുത്തും. തൊഴിലാളികളുടെ എണ്ണം 50 ശതമാനത്തില്‍ കൂടാന്‍ പാടില്ല. വിവാഹ ചടങ്ങുകള്‍ രണ്ടു മണിക്കൂറില്‍ കൂടാനോ പങ്കെടുക്കുന്നവരുടെ എണ്ണം 25 കൂടാനോ പാടില്ല. ഈ ചട്ടം ലംഘിച്ചാല്‍ 50,000 രൂപവരെ പിഴ ചുമത്തും.സ്വകാര്യ ബസുകളിലെ അന്‍പത് ശതമാനം സീറ്റുകളില്‍ കൂടുതല്‍ ആളുകളുണ്ടെങ്കില്‍ 10000 രൂപവരെ പിഴ ചുമത്താവുന്നതാണ്.
പൊതുഗതാഗത സംവിധാനം സര്‍ക്കാര്‍ ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ചികിത്സ ആവശ്യമുളളവര്‍ പ്രത്യേക കഴിവുളള വ്യക്തിക്കും അവരുടെ പരിചാരകര്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.