ഒന്നിച്ച് നില്‍ക്കേണ്ട സമയത്ത് പോലും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നു : പ്രിയങ്കഗാന്ധി

ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ ഒരുമിച്ച് നില്‍ക്കണ്ട സമയത്ത് പോലും പ്രതിപക്ഷ പാര്‍ട്ടികളെ വിശ്വാസത്തില്‍ എടുക്കാത്തതിനു കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ആത്മാര്‍ഥമായ ശുപാര്‍ശകളെപ്പോലും നരേന്ദ്ര മോദി സര്‍ക്കാര്‍ പരിഹസിച്ചതായും പ്രിയങ്ക ആരോപിച്ചു.എഎന്‍ഐയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്കയുടെ ആരോപണങ്ങള്‍. പബ്ലിക് റിലേഷന്‍സ് അഭ്യാസം നിര്‍ത്തിവച്ച് ജനങ്ങളോടും പ്രതിപക്ഷ പാര്‍ട്ടികളോടും പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കണമെന്നും പ്രതിപക്ഷ നേതാക്കള്‍ ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ പിന്നെ ആരാണ് അതു ചെയ്യുക? ഇന്നും അവര്‍ (ബംഗാളില്‍) പ്രചാരണത്തിന്റെ തിരക്കിലാണെന്നും പ്രിയങ്ക പറഞ്ഞു.പ്രതിരോധ കുത്തിവയ്പ്പുകളുടെ എണ്ണത്തിലല്ല, വാക്‌സിനേഷന്‍ നടത്തിയ ജനസംഖ്യയുടെ ശതമാനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതു തുടങ്ങിയ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചു മന്‍മോഹന്‍ കഴിഞ്ഞദിവസം പ്രധാനമന്ത്രി മോദിക്ക് കത്തെഴുതിയിരുന്നു.